Kerala GI Products

കേരളത്തിലെ പാലക്കാട് ജില്ലയിലെ അട്ടപ്പാടി പ്രദേശത്തെ ഒരു പ്രാദേശിക ഇനമാണ് അട്ടപ്പാടി ആട്ടുകൊമ്പ് അമര (ഡോളിച്ചോസ് ബീൻ). ഗോത്രഭാഷയിൽ "അവര" എന്നും അറിയപ്പെടുന്നു. "ആട്ടിന്റെ കൊമ്പിന്" സമാനമായ; വ്യത്യസ്തവും, അസാധാരണവുമായ ആകൃതിയിൽ നിന്നാണ് "ആട്ടുകൊമ്പ് അമര" എന്ന പേര് ഇതിന് ലഭിച്ചിരിക്കുന്നത്. പ്രാദേശിക വിഭവങ്ങളുടെ അടയാളപ്പെടുത്തലിന്റെയും തദ്ദേശീയ ഗോത്ര ജനങ്ങളുമായുള്ള ബന്ധത്തെയും ഈ പേര് സൂചിപ്പിക്കുന്നു. കേരളത്തിലെ പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന അട്ടപ്പാടി മേഖലയിലെ ഗോത്രവർഗക്കാരാണ് അട്ടപ്പാടി ആട്ടുകൊമ്പ് അമര പ്രധാനമായും കൃഷി ചെയ്യുന്നത്.
അട്ടപ്പാടി അഗളി, പുദൂർ, ഷോളയൂർ എന്നീ മൂന്ന് ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ഏകദേശം 30 ഹെക്ടർ സ്ഥലത്താണ് ആട്ടുകൊമ്പ് അമര കൃഷി ചെയ്യുന്നത്. പുതൂർ ഗ്രാമപഞ്ചായത്തിൽ മൂലക്കൊമ്പ്, സ്വർണഗധ, പുദൂർ തുടങ്ങിയ ഗ്രാമങ്ങളിൽ കൂടുതലായി കൃഷി ചെയ്തു വരുന്നു.
ഉയർന്ന തോതിലുള്ള ആന്തോസയാനിൻ തണ്ടിനും കായ്കൾക്കും വയലറ്റ് നിറം നൽകുന്നു. പ്രമേഹരോഗ പ്രതിരോധത്തിന് ഉത്തമം. ഹൃദയസംബന്ധമായ രോഗങ്ങൾക്കെതിരെയും പ്രയോജനപ്പെടും. ഉയർന്ന അളവിൽ കാൽസ്യം, പ്രോട്ടീൻ, നാര് എന്നിവയും അടങ്ങിയിട്ടുണ്ട്. അട്ടപ്പാടി ആട്ടു കൊമ്പ് അവര ഉത്പാദക സംഘമാണ് ഭൗമ സൂചകത്തിന്റെ രജിസ്ട്രേഡ് ഉടമകൾ.
പാലക്കാട് ജില്ലയിലെ അട്ടപ്പാടി പ്രദേശത്തുൽപാദിപ്പിക്കുന്ന ആട്ടുകൊമ്പ് അവര, പേര് പോലെ തന്നെ ആടിൻറെ കൊമ്പ് പോലെ വളഞ്ഞാണിരിക്കുന്നത്. മറ്റിനങ്ങളെ അപേക്ഷിച്ച് ഉയർന്ന തോതിലുള്ള ആന്തോസയാനിൻ അട്ടപ്പാടി അവരയുടെ തണ്ടിനും കായ്കൾക്കും വയലറ്റ് നിറം നൽകുന്നു. ആന്തോസയാനിൻ പ്രമേഹരോഗ പ്രതിരോധത്തിനും ഹൃദയസംബന്ധമായ രോഗങ്ങൾക്കെതിരെയും ഉത്തമമാണ്.ഇതിന് പുറമെ ഉയർന്ന അളവിൽ കാൽസ്യം,പ്രോട്ടീൻ, നാര് എന്നിവയും അടങ്ങിയിട്ടുണ്ട്.അട്ടപ്പാടി ആട്ടുകൊമ്പ് അവരയിലുള്ള ഉയർന്ന ഫിനോളിക്സിൻറെ അംശം കീട-രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനാൽ ആട്ടുകൊമ്പ് അമര ജൈവ കൃഷിക്ക് വളരെ അനുയോജ്യമാണ്.