Kerala GI Products

കേരളത്തിലെ പാലക്കാട് ജില്ലയിലെ അട്ടപ്പാടി പ്രദേശത്തെ ഒരു പ്രധാന പരമ്പരാഗത ഗോത്ര വിളയാണ് അട്ടപ്പാടി തുവര. പ്രധാനമായും ഈ മേഖലയിലെ ആദിവാസി കർഷകരാണ് അട്ടപ്പാടി തുവര കൃഷി ചെയ്യുന്നത്. മലയാളത്തിൽ "തുവര" എന്നും ഗോത്ര ഭാഷയിൽ "തോമര" എന്നും ഇത് അറിയപ്പെടുന്നു. മികച്ച പോഷകമൂല്യമുള്ള അട്ടപ്പാടി തുവരക്ക് വൈവിധ്യമാർന്ന കാലാവസ്ഥയുമായും മണ്ണുമായും പൊരുത്തപ്പെടാനുള്ള കഴിവ് ഉണ്ട്. പാരിസ്ഥിതിക സമ്മർദ്ദങ്ങളെ അതിജീവിക്കുന്നതിനും നിലനിൽക്കുന്നതിനും അട്ടപ്പാടി തുവര.
വെള്ള നിറമാണിതിന്. സാധാരണ തുവര മണികളേക്കാൾ തൂക്കവും വലിപ്പവും സ്വാദും. പ്രോട്ടീൻ, അന്നജം, നാരുകൾ, കാൽസ്യം, മഗ്നീഷ്യം എന്നീ പോഷകങ്ങളാൽ സമ്പുഷ്ടം. അട്ടപ്പാടി തുവര ഉത്പാദക സംഘമാണ് ഭൗമ സൂചകത്തിന്റെ രജിസ്ട്രേഡ് ഉടമകൾ. അട്ടപ്പാടി തുവരമണികൾക്ക് വെള്ള നിറമാണുള്ളത്. സാധാരണ തുവര മണികളേക്കാൾ തൂക്കവും വലിപ്പവും അട്ടപ്പാടി തുവരമണികൾക്കുണ്ട്. സ്വാദേറിയതും പ്രോട്ടീൻ, അന്നജം, നാരുകൾ, കാൽസ്യം, മഗ്നീഷ്യം എന്നീ പോഷകങ്ങളാൽ സമ്പുഷ്ടവുമായ ഈ ഇനം, പച്ചക്കറിയായും പരിപ്പായും ഉപയോഗിച്ചുവരുന്നു.
പച്ചക്കറിയായും പയറായും ഉപയോഗിക്കാൻ ഏറെ അനുയോജ്യമാണ് അട്ടപ്പാടി തുവര. പ്രോട്ടീൻ, ഫൈബർ, വിറ്റാമിനുകൾ എന്നിവയുടെ അളവ് ഇതിൽ കൂടുതലായതിനാൽ തന്നെ രക്തം ചക്രമണം ത്വരിതപ്പെടുത്തുക, രക്തസമ്മർദ്ദം കുറയ്ക്കുക രോഗപ്രതിരോധ പ്രതിരോധ ശേഷി കൈവരിക്കുക തുടങ്ങിയ ശാരീരിക ഗുണഗണങ്ങൾ ഏറെ അടങ്ങിയ ഒന്നാണ് അട്ടപ്പാടി തുവര. ടാനിനുകൾ രുചി കുറയ്ക്കുന്നു. അട്ടപ്പാടി തുവരയിൽ ടാനിനുകളും ഫിനോളുകളും കുറവാണ്, അതിനാൽ ഇത് കൂടുതൽ രുചികരമാണ്.
കേരളത്തിലെ പാലക്കാട് ജില്ലയിലെ അട്ടപ്പാടി ആദിവാസി മേഖലയിലെ ഒരു പ്രധാന പരമ്പരാഗത വിളയാണ് അട്ടപ്പാടി തുവര. അട്ടപ്പാടി അഗളി, പുഡൂർ, ഷോളയൂർ എന്നീ മൂന്ന് ഗ്രാമപഞ്ചായത്തുകളിലായി ഏകദേശം 700 ഹെക്ടർ ഭൂമിയിലാണ് അട്ടപ്പാടി തുവര കൃഷി ചെയ്യുന്നത്. ഇത് പച്ചക്കറിയായും 'പരിപ്പ്' ആയും ഉപയോഗിക്കുന്നു.