ഏത് വെളുത്തുള്ളിയേയും വെല്ലും കാന്തല്ലൂർ വട്ടവട വെളുത്തുള്ളി

കാന്തല്ലൂർ, വട്ടവട മേഖലയിലെ പേരുകേട്ട കാർഷിക വിളയാണ് വെളുത്തുള്ളി. കാന്തല്ലൂർ-വട്ടവട വെളുത്തുള്ളി (മലപ്പൂണ്ട്) ഏറ്റവും ഗുണമേന്മയുള്ള വെളുത്തുള്ളിയാണ്. ഔഷധഗുണമേറെയാണ്. ഇത് മാത്രമാണ് ഇന്ത്യയിൽ ഭൗമസൂചിക പദവി ലഭിച്ച ഒരേയൊരു വെളുത്തുള്ളി. ചൈന വെളുത്തുള്ളിയേക്കാൾ വലുപ്പം കുറവും ദൃഢതയുമുള്ള വെളുത്തുള്ളിയാണ്. കാന്തല്ലൂർ വട്ടവട മേഖലകളിൽ പരമ്പരാഗത രീതിയിൽ അടുക്കള ഭാഗത്ത് മുകളിൽ കെട്ടിത്തൂക്കിയിട്ട് ഉണക്കുന്നതിനാൽ ഒരുവർഷംവരെ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയും. ഒരേക്കറിൽ 300 കിലോ വെളുത്തുള്ളിവരെ ലഭിക്കും. 100 മുതൽ 130 വരെ ദിവസമാണ് വിളവെടുപ്പ് കാലം. 

ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾകൊണ്ട് വട്ടവട, കാന്തല്ലൂർ, മൂന്നാർ, ചിന്നക്കനാൽ എന്നിവടങ്ങളിൽ വിളയുന്ന വെളുത്തുള്ളിക്ക് തൈലത്തിന്റെ അളവിലും ഗന്ധത്തിലും മറ്റു പ്രദേശങ്ങളിൽ വിളയുന്നതിനേക്കാൾ ഗുണമേന്മയേറിയത‌ാണ‌്. അന്താരാഷ്ട്ര വിപണിയിൽപോലും സവിശേഷമായ സ്ഥാനമാണിതിനുള്ളത‌്.

ഭൂമിയുടെ ഘടനയുടെയും മറയൂർ മലനിരകളിലെ മാത്രം പ്രത്യേകതയായ നൂൽ മഴയിലും വിളയുന്നതിനാൽ മറ്റു വെളുത്തുള്ളിയെക്കാൾ കൂടുതൽ സൾഫൈഡുകൾ, ഫ്ലേവനോയ്ഡ്സ്, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. അണുബാധ, പ്രമേഹം, കാൻസർ, കൊളസ്‌ട്രോൾ, ഹൃദ്രോഗങ്ങൾ, രക്തധമനികളിലെ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്കെതിരെ പ്രവർത്തിക്കുന്ന അല്ലിസിൻ ഈ വെളുത്തിയിൽ സമൃദ്ധം. അഞ്ചുനാട് വട്ടവട കാന്തല്ലൂർ വെളുത്തുള്ളി ഉത്പാദക കർഷക സംഘമാണ് ഭൗമ സൂചകത്തിന്റെ രജിസ്ട്രേഡ് ഉടമകൾ. ഇടുക്കി ദേവികുളം ബ്ലോക്ക് പഞ്ചായത്തിലെ കാന്തല്ലൂർ-വട്ടവട പ്രദേശത്തുൽപാദിപ്പിക്കുന്ന വെളുത്തുള്ളിയിൽ മറ്റു പ്രദേശങ്ങളിൽ നിന്നുള്ള വെളുത്തുള്ളിയെക്കാൾ കൂടുതൽ സൾഫൈഡുകൾ, ഫ്ലേവനോയ്ഡ്സ്, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. അണുബാധ, പ്രമേഹം, കാൻസർ, കൊളസ്‌ട്രോൾ,ഹൃദ് രോഗങ്ങൾ, രക്തധമനികളിലെ പ്രശ്നങ്ങൾ തുടങ്ങി അനവധി ആരോഗ്യ പ്രശ്നങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന അല്ലിസിൻ ഈ വെളുത്തിയിൽ സമൃദ്ധമാണ്.ഇവിടെ കൃഷി ചെയ്യുന്ന വെളുത്തുള്ളിയിൽ തൈലവും കൂടുതലായുണ്ട്.

നേരത്തെ കേരള കാർഷിക സർവകലാശാല നടത്തിയ പഠനങ്ങളിൽ 400 വർഷത്തിലധികമായി കാന്തല്ലൂർ, വട്ടവട മേഖലകളിൽ വെളുത്തുള്ളി കൃഷി നടന്നുവരുന്നതായി കണ്ടെത്തിയിട്ടുണ്ട‌്. അഞ്ചുനാടൻ ഗ്രാമങ്ങളിൽ വെളുത്തുള്ളിയിൽനിന്നും ഔഷധ നിർമാണം നടന്നിരുന്നതിനും വ്യക്തമായ രേഖകളുമുണ്ട‌്.